ആദമിന്റെ പരീക്ഷണ ലാബിലെ പെണ്ണെലികള്‍
.............................. .............................. ...............
ടി.സി.വി.സതീശന്
ആദമിന്റെ പരീക്ഷണ ലാബില്‍ ശാസ്ത്രത്തിന്റെ പുതിയ ഗര്‍ഭം ധരിച്ച സുന്ദരികളായ വെള്ളെലികള്‍ നോവുനീറും വേദനയാല്‍ വിറളികൊണ്ട് തലങ്ങും വിലങ്ങും ഓടുകയാണ് . അവിഹിതമായെതെന്തോ ചെയ്തുവെന്ന കുറ്റബോധം, പുളയുന്ന വേദനകള്‍ക്കിടയിലും ആ മുഖങ്ങളില്‍ ജാള്യതയായി നിഴലിച്ചിരുന്നു. പെണ്ണെലികളെ നോക്കി ലാബിലെ കടല്ക്കിഴവന്മാരായ ശാസ്ത്രഞ്ജര്‍ തങ്ങളുടെ സഹായികളായ യുവതികളുമായി അശ്ലീലം കലര്‍ന്ന നര്‍മ്മഭാഷണങ്ങളില്‍ മുഴുകി രസിക്കുകയാണ് . അവരുടെ ശരീരത്തില്‍ തൊട്ടും തൊടാതെയും ആനന്ദം കണ്ടെത്തുകയാണ് .
ദിവ്യ ഗര്‍ഭത്തിന്റെ പൊരുള്‍ തേടിയ പെണ്ണെലികളോട് ആദമോ കൂട്ടുകാരോ ഉള്ളുതുറന്നൊന്നും പറഞ്ഞില്ല , അവരുടെ മുഖത്ത് ഘനീഭവിച്ച ഇരുള് , നാളെ വരാനിരിക്കുന്ന വലിയേതോ സൂര്യന് വേണ്ടിയാണ് എന്നമട്ടില്‍ വ്യംഗ്യ ചലനങ്ങള്‍ കൊണ്ട് നിറച്ചു . ത്യാഗത്തെ കുറിച്ചുള്ള വാക്കുകള്‍ മൌനത്തില്‍ തീര്‍ത്തു .
വെപ്രാളപ്പെട്ടു പായുന്ന വെള്ളെലികളില്‍ ഒരെണ്ണത്തിനെ കയ്യിലെടുത്ത് , വീര്‍ത്തു വരുന്ന അതിന്റെ അടിവയറില്‍ തലോടിക്കൊണ്ട് ആദം പറഞ്ഞു, മോളേ, സഹിക്കുക , നിന്റെയീ വേദനകള്‍ നാളെ ഉണ്ടാകാവുന്ന മനുഷ്യകുലത്തിന്റെ ഉന്നതിയിലെ പാദുകകല്ലാണെന്ന് കരുതി അഭിമാനിക്കുക. സുന്ദരിയായ അവളോട് ദിനാനുസാരിയായ ഒരു അനുകമ്പ അയാള്‍ക്കുണ്ടായിരുന്നു, ആരും കേള്‍ക്കാതെ അയാള്‍ അവളെ ഹവ്വ എന്ന് പേരു ചൊല്ലിവിളിച്ചു. കടിച്ചുകീറുന്ന വേദനക്കിടയിലും ആദമിന്റെ കരങ്ങളുടെ മൃദുല കാന്തികതയില്‍ അല്‍പ്പ നേരത്തേക്കെങ്കിലും അവളാശ്വാസം കൊണ്ടു. പെണ്ണെലികള്‍ എന്നും പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണമാണെന്ന് കര്‍ത്താവ് കരുതിയിരിക്കുമെന്നു സമാശ്വസിച്ചു .
മുനയൊടിഞ്ഞ സിറിഞ്ച് സൂചികള്‍ നോക്കി മരിയ മറാണ്ട എന്ന കാപ്പിരി പെണ്ണ് ശാസ്ത്രജ്ഞന്മാരുടെ കണ്ണുവെട്ടിച്ചു സ്ത്രീ സഹജമായ വികാരത്താല്‍ കരഞ്ഞു , വിടര്‍ന്ന അവളുടെ കാപ്പിരി ചുണ്ടുകളിലൂടെ സങ്കടം തുപ്പലുകളായി കനിഞ്ഞിറങ്ങി . വൈറ്റ് ഏപ്രോണിന്റെ പോക്കറ്റില്‍ കിടന്ന തുവാലയെടുത്ത് അവള് കണ്ണുകളും മുഖവും ചിറിയും തുടച്ചു . പെണ്ണെലികളെ നോക്കി തുപ്പലിറക്കുന്ന കടല്ക്കിഴവന്മാര് ചുട്ടുപോകട്ടെ എന്ന് ശപിച്ചു .
ആര്‍ത്തവം നിലച്ച , പരീക്ഷണത്തിന്റെ വക്കും മൂലയും ഒടിഞ്ഞ നീണ്ട ദിവസങ്ങള്‍ കണക്കുപുസ്തകത്തില്‍ കുറിച്ചുകൊണ്ട് ആദം പറഞ്ഞു , നല്ല പുരോഗതിയുണ്ട് . നെറ്റിയിലെ പുരികങ്ങള്‍ ചുളിക്കാതെ , ഇട്ടിരുന്ന വസ്ത്രങ്ങളില്‍ ചുളിവുവീഴാതെ സഹ ശാസ്ത്രജ്ഞര്‍ തലയാട്ടി അതു ശരിവെച്ചു . വെള്ളെഴുത്ത് കണ്ണടകളുടെ സഹായത്താല്‍ കൂട്ടെഴുത്തുകള്‍ എളുപ്പത്തില്‍ വായിച്ചെടുത്തു . എപ്രോണിന്റെ പോക്കറ്റില്‍ കിടന്ന ചോക്ക്ലേറ്റുകളെടുത്തു കൂടിനിന്ന പെണ്ണുങ്ങള്‍ക്ക് കൊടുത്തു , അവരത് നൊട്ടി നുണയുന്നത് കണ്ടു സന്തോഷിച്ചു .
മരിയ മറാണ്ടയുടെ കാപ്പിരിചിന്തകളില് കറുത്ത പുക കലര്‍ന്നു , ആദമിന്റെ പരീക്ഷണം വിജയിച്ചാല്‍ , ലോകത്തുള്ള സകലമാന പെണ്ണുങ്ങളെയും അതു കൂടുതല്‍ സങ്കടത്തിലാക്കും , പുരുഷന്റെ ചുഴിഞ്ഞ ഒരു നോട്ടം കൊണ്ട് പെണ്ണുങ്ങള് ഗര്ഭവതികളാകുകയോ ? അനുവദിച്ചുകൂടാ , പെണ്ണെലികളുടെ ഗര്‍ഭം എങ്ങിനെയെങ്കിലും അലസിപ്പിക്കണം, ആ വഴിയില്‍ അവള് ചിന്തിച്ചു .
അത്തിയിലകള്‍ കൂട്ടിപ്പെറുക്കി തയ്ച്ചെടുത്ത അരയാടയുടുത്തു ഹവ്വ നാണം മറച്ചു , ആദമിന്റെ നഗ്നതെയെ ചൂണ്ടി കളിയാക്കി . ആകാശത്തു സൂര്യനെയും നക്ഷത്രങ്ങളെയും , ഭൂമിയില്‍ മണ്ണിനെയും മരങ്ങളെയും പുഴകളെയും സൃഷിച്ച ദൈവം പാപങ്ങളെയും സൃഷിച്ചതില് അവള് ആകുലപ്പെട്ടു . കായ്കളും കിളികളും കൂട്ടിനുണ്ടായിട്ടും ഏകനായി തീര്‍ന്ന ആദമിന് കൂട്ടിരിക്കാന്‍ അവന്റെ വാരിയെല്ലെടുത്തു കര്‍ത്താവ് എന്നെ സൃഷ്ടിച്ചു , വിലക്കപ്പെട്ട കനികള്‍ തിന്നാതിരിക്കാന്‍ വെള്ളെലികളോട് അവള് അപേക്ഷിച്ചു . ചുഴിഞ്ഞ കണ്ണുകളിലെ ആര്‍ത്തിപൂണ്ട നോട്ടം കൊണ്ട് അവിവാഹിതരായ അമ്മമാരാകാന്‍ വിധിക്കപ്പെടാതെ നോക്കാന്‍ അവരെ ഉപദേശിച്ചു .
ആദമിന്റെ പരീക്ഷണം അതിന്റെ വിജയത്തിലേക്കെത്താന്‍ ഇനി അധിക നാളുകള്‍ വേണ്ട , വീര്‍ത്ത വയറുമായി പെണ്ണെലികള്‍ ആധിപൂണ്ടു . മരിയാ മറാണ്ടയുടെ തല ആഴത്തില്‍ പുകഞ്ഞു .
പച്ച പപ്പായ ഗര്‍ഭമലസിപ്പിക്കുന്നതിനായി പണ്ടുകാലങ്ങളിലെ നാട്ടുപ്പെണ്ണുങ്ങള് ഉപയോഗിച്ചിരുന്നതായി കേട്ടറിവുണ്ട് എന്നവള്‍ തന്റെ സുഹൃത്തും പാതി മലയാളിയുമായ അലിന്‍ഡാ ജോസഫിനോട് പറഞ്ഞു , അലിന്‍ഡാ മലയാളത്തിലും ജര്‍മ്മനിയിലുമായി കഴുത്തിലാടുന്ന കോന്തയെ ചുംബിച്ചു , നല്ല ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ സ്തോസ്ത്രം ചൊല്ലി .
തവിട്ടു നിറമാര്‍ന്ന ഹവ്വയുടെ കൂര്‍ത്ത ചുണ്ടുകളില്‍ ആദം മുഖമുരസി ചുംബനങ്ങള്‍ തീര്‍ത്തു , നനുത്ത രോമങ്ങളില്‍ താടിയമര്‍ത്തി അവളെ ഇക്കിളിപ്പെടുത്തി . ഇതുകണ്ട പരീക്ഷണശാലയിലെ മറ്റെലികള്‍ അസഹ്യത കാട്ടി , തങ്ങളുടെ നീരസം ഉള്ളിലൊതുക്കി , മറ്റു എലികളുടെ വാലില്‍ ചൊറിഞ്ഞു .
വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയാല്‍ ഓരോ ആണിന്റെയും നോട്ടം കാമത്തിന്റെ ആര്‍ത്തിയില്‍ പൊതിഞ്ഞിരിക്കുന്നു , ദഹിപ്പിക്കുന്നതും ആശിപ്പിക്കുന്നതുമായ അവന്റെ നോട്ടത്തിലെ കാന്തിക - വൈദ്യുതോര്‍ജ്ജ പ്രവാഹം , അതു സ്ത്രീകളില്‍ , അവരുടെ ശരീരത്തില്‍ ഉണ്ടാക്കിയേക്കാവുന്ന വ്യതിയാനങ്ങള്‍ , ഇതൊക്കെയായിരുന്നു ആദമിന്റെ മനസ്സിനെ അലട്ടിയത് ,ആസുരകാലത്ത് കണ്ട മനുഷ്യരുടെ ചില ചൊറിച്ചിലുകള്‍ മാധ്യമ ശ്രദ്ധ നേടിയതില്‍ നിന്നുമാണ് ആദം ഈ ആശയം കടം കൊണ്ടത് , ചിലരുടെ ചുഴിഞ്ഞ നോട്ടങ്ങള്‍ ഭയപ്പെടുത്തുന്നവയും മയപ്പെടുത്തുന്നവയും ആയിരുന്നു . കണ്ണുകള്‍ കൈമാറിയത് പലപ്പോഴും കിടപ്പറയിലെ രതിയായിരുന്നു . ബീജ കൈമാറ്റം കണ്ണുകളിലൂടെ എങ്ങിനെ സാധ്യമാകുന്നുവെന്ന തലതെറിച്ച ആശയത്തെ പരീക്ഷണ ലാബിലേക്ക് ആനയിക്കുകയായിരുന്നു അയാള്‍ ചെയ്തത് .
പെണ്ണെലികളെ .. സുന്ദരികളായ വെള്ളെലികളെ സൌമ്യരായി നിങ്ങള്‍ സഹകരിക്കുക , മാറ്റത്തിന്റെ ചുവരുകളില്‍ ഓരോ ഇഷ്ടികകള്‍ പെറുക്കി വെയ്ക്കുക .
പോക്കറ്റിലൊളിപ്പിച്ചു വെച്ച , ചെറുതായി ചുരണ്ടിയ പച്ചപപ്പായയുടെ കഷണങ്ങള്‍ ആരും കാണാതെ വയറുവീര്‍ത്ത , സുന്ദരികളായ , വെളുത്ത പെണ്ണെലികള്‍ക്ക് ഭക്ഷിക്കാനായി അവള് കൊടുത്തു . ചുഴിഞ്ഞ നോട്ടങ്ങളിലെ അനാഥ ഗര്‍ഭം അലസിപ്പോയ വെള്ളെലികള്‍ തുള്ളിച്ചാടി നടക്കുന്നതായി മരിയ മറാണ്ട സ്വപ്നം കണ്ടു .
അധികാരം തലയെടുപ്പായി കരുതി അഹങ്കരിക്കുന്ന പുരുഷപ്രജകളെ.. നിങ്ങളുടെ നാഥന് ആദം അടിപതറിയിക്കുന്നു, കാപ്പിരിച്ചുണ്ടുകള് പിളര്‍ന്നു മറിയയുടെ തൊണ്ടയില്‍ നിന്നും വാക്കുകള്‍ ഗര്‍ജ്ജിച്ചു . ..............................................................................................................................................................................
..............................

നല്ല കഥ .ഒരുപാട് അര്‍ത്ഥതലങ്ങള്‍ മനോഹരമായി ആവിഷ്കരിച്ചു .ഇടയില്‍ ഉപയോഗിച്ച ചില കടുത്ത വാക്കുകള്‍ മാത്രം അസുഖകരമായി തോന്നിയുള്ളൂ.എപ്പോളും ലളിതമായ വാക്കുകള്‍ വായിച്ചും എഴുതിയും ശീലിച്ചതിനാല്‍ ആകണം അത് .മൊത്തത്തില്‍ എനികിഷ്ടമായി .
ReplyDeleteവ്യതസ്ഥമായ ഒരു കഥ.. ആശംസകള്‍
ReplyDeletethx
ReplyDelete